Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീര് വിഘടനവാദികളുടെ വീടുകളിൽ എൻ.െഎ.എ റെയ്ഡ്
text_fieldsbookmark_border
ന്യൂഡൽഹി: കാശ്മീർ താഴ്വരയിൽ വിഘടനവാദികളുടെ വീടുകളിൽ എൻ.െഎ.എ റെയ്ഡ്. മിർൈവസ് ഉമർ ഫാറൂഖ് ഉൾപ്പെടെയുള്ളവ രുടെ താമസസ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. തീവ്രവാദത്തിന് ഫണ്ട് ശേഖരിക്കുന്നുവെന്ന കേസിലാണ് പരിശോധന.
പ്രാദേശിക പൊലീസും സി.ആർ.പി.എഫും പ്രദേശം വളഞ്ഞ് തെരച്ചിൽ നടത്തുകയാണ്. ശ്രീനഗറിലെ വിവിധയിടങ്ങളിലും തെരച്ചിൽ നടത്തുന്നുണ്ട്.
മിർൈവസ് ഉമർ ഫാറൂഖിനെ കൂടാതെ ഹുർറിയത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മകൻ നയീം ഗീലാനി, ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവ് യാസീൻ മാലിക്, ഷാബിർ ഷാ, അശ്റഫ് സെഹ്റായി, സഫർ ഭട്ട് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്.
വെള്ളിയാഴ്ച മുതൽ യാസീൻ മാലിക് പൊലീസ് കസ്റ്റഡിയിലാണ്. ഷാബിർ ഷാ 2017 ജൂലൈ മുതൽ ഡൽഹി തിഹാർ ജയിലിലുമാണ്.
Next Story
