രഞ്ജൻ ഗൊഗോയിക്കെതിരായ പരാമർശത്തിൽ മഹുവ മൊയ്ത്രക്കെതിരെ നടപടിയുണ്ടാവില്ല
text_fieldsന്യൂഡൽഹി: പാർലമെന്റ് പ്രസംഗത്തിന്റെ പേരിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ നടപടിയെടുക്കേണ്ടെന്ന് കേന്ദ്രസർക്കാർ തീരുമാനം. മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ പാർലമെന്റ് പ്രസംഗത്തിന്റെ പേരിലാണ് മൊയ്ത്രക്കെതിരെ കേന്ദ്രം നടപടിക്കൊരുങ്ങിയത്.
മഹുവ മൊയത്രക്കെതിരെ നടപടിയുണ്ടാവുമെന്ന സൂചന പാർലമെന്റ്കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് നൽകിയത്. അയോധ്യ കേസിലെ വിധിയുമായി ബന്ധപ്പെട്ട് മൊയ്ത്രയുടെ പരാമർശം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്ത്യ ഇരുണ്ടകാലത്തിലൂടെ കടന്നു പോകുേമ്പാൾ സത്യം പറയുക മാത്രമാണ് താൻ ചെയ്തതെന്നായിരുന്നു ഇതുസംബന്ധിച്ച് മൊയ്ത്രയുടെ വിശദീകരണം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിയമോപദേശം തേടിയെന്നാണ് റിപ്പോർട്ട്. തൃണമൂൽ എം.പിയുടെ പരാമർശം നിലവിലുള്ള ചീഫ് ജസ്റ്റിസിനെതിരെ അല്ലാത്തതിനാൽ നടപടിക്ക് സാധ്യതയില്ലെന്നാണ് ലഭിച്ച നിയമോപദേശമെന്നാണ് സൂചന.

