പടമെടുത്താൽ പറക്കില്ല വിമാനം
text_fieldsന്യൂഡൽഹി: വിമാനത്തിനകത്ത് ഫോട്ടോേയാ വിഡിയോയോ എടുത്താൽ വിമാനക്കമ്പനിക്കെതിരെ കർശന നടപടിക്ക് ഉത്തരവ്. പറക്കുന്ന വിമാനത്തിൽ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ പിറ്റേന്നു മുതൽ രണ്ടാഴ്ചത്തേക്ക് അതേ റൂട്ടിൽ ആ വിമാനത്തിെൻറ യാത്ര റദ്ദാക്കും.
ബുധനാഴ്ച നടി കങ്കണ റണാവത് യാത്രചെയ്ത ഇൻഡിഗോയുടെ ചണ്ഡീഗഢ്-മുംബൈ വിമാനത്തിൽ മാധ്യമപ്രവർത്തകർ സുരക്ഷയും ശാരീരിക അകലവും വകവെക്കാതെ പെരുമാറിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വ്യോമയാന ഡയറക്ടർ ജനറലാണ് (ഡി.ജി.സി.എ) നടപടിക്ക് ഉത്തരവിട്ടത്.
കങ്കണയിൽനിന്ന് മറുപടി ലഭിക്കാൻ മാധ്യമപ്രവർത്തകരും കാമറ കൈകാര്യം ചെയ്യുന്നവരും വിമാനത്തിനകത്ത് തിക്കും തിരക്കുമുണ്ടാക്കുന്നതിെൻറ വിഡിയോ പുറത്തുവന്നതിനെ തുടർന്നാണ് നടപടി.

