തൃണമൂലിൽ നിന്ന് ആരും തൽക്കാലത്തേക്ക് ഇങ്ങോട്ട് വരേണ്ട; വാതിലടച്ച് ബി.ജെ.പി
text_fieldsന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള നേതാക്കൾ പാർട്ടിയിൽ ചേരുന്നത് തുടരുന്നതിനിടെ ഇതിന് താൽക്കാലികമായി തടയിട്ട് ബി.ജെ.പി. നേതാക്കളെ കൂട്ടത്തോടെയെത്തിച്ച് തൃണമൂലിന്റെ ബി ടീമാനാകാനില്ലെന്നാണ് ബി.ജെ.പിയുടെ പുതിയ നിലപാട്. ഇനി കൃത്യമായ പരിശോധനയില്ലാതെ ആരെയും പാർട്ടിയിൽ ചേർക്കേണ്ടെന്നാണ് ബി.ജെ.പിയുടെ തീരുമാനം.
തൃണമൂലിന്റെ ബി ടീമാകാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. ക്ലീൻ ഇമേജില്ലാത്ത പല തൃണമൂൽ നേതാക്കളും ബി.ജെ.പിയിലെത്തുകയാണ്. പല തരത്തിലുള്ള ആരോപണങ്ങൾ അഭിമുഖീകരിക്കുന്ന നേതാക്കൾ ബി.ജെ.പിയിൽ എത്തുന്നതിനെ ജനങ്ങൾ അംഗീകരിക്കുന്നില്ലെന്ന് പാർട്ടി നാഷണൽ ജനറൽ സെക്രട്ടറി കൈലാശ് വിജയ വർഗീയ പറഞ്ഞു.
ഇനി മുതൽ കൂട്ടത്തോടെ ആളുകളെ ബി.ജെ.പിയിലെത്താൻ അനുവദിക്കില്ല. കൃത്യമായ പരിശോധന നടത്തിയാകും നേതാക്കളെ പാർട്ടിയിലേക്ക് എത്തിക്കുകയെന്നും വിജയ വർഗീയ പറഞ്ഞു. കൂട്ടത്തോടെ ആളുകൾ എത്തുന്നതിനെ ബി.ജെ.പി ജില്ലാ നേതൃത്വം അംഗീകരിക്കുന്നില്ലെന്നാണ് സൂചന.

