പി.എം കെയേഴ്സ് ഫണ്ട്: പി.എ.സി ഓഡിറ്റിന് അനുവദിക്കാതെ ബി.ജെ.പി
text_fieldsന്യൂഡല്‍ഹി: കോവിഡ് ദുരിതാശ്വാസത്തിനായി രൂപവത്കരിച്ച പി.എം കെയേഴ്സ് ഫണ്ട് പാര്‍ലമെൻറിെൻറ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയില്‍ (പി.എ.സി) ഓഡിറ്റ് ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തെ എതിർത്ത് ബി.ജെ.പി. നിലവില്‍ സി.എ.ജിയുടെ ഓഡിറ്റ് പരിധിയില്‍ പി.എം. കെയര്‍ ഫണ്ട് വരുന്നില്ലെന്നും അതിനാല്‍ അക്കൗണ്ട്സ് കമ്മിറ്റി ഓഡിറ്റ് ചെയ്യണമെന്നും പി.എ.സി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, പി.എ.സി ഓഡിറ്റിന് വിടുന്നത് ചർച്ച ചെയ്യാൻ അനുവദിക്കാതെ ബി.ജെ.പി തള്ളിക്കളഞ്ഞു.
കോവിഡ്, പി.എം കെയേഴ്സ് ഫണ്ട് എന്നീ വിഷയങ്ങളില്‍ ജനഹിതം അറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും സമവായമുണ്ടാക്കണമെന്നും ലോക്സഭയിലെ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവും പി.എ.സിയുടെ അധ്യക്ഷനുമായ അധിര്‍ രഞ്ജന്‍ ചൗധരി അഭ്യര്‍ഥിച്ചു.
