പാർട്ടി ഒന്ന്, സ്ഥാനാർഥികൾ രണ്ട്, ചിഹ്നം ഭിന്നം
text_fieldsചെന്നൈ: തിരുമാവളവൻ നയിക്കുന്ന ദലിത് സംഘടനയായ വിടുതലൈ ശിറുതൈകൾ കക്ഷിയിലെ സ്ഥ ാനാർഥികൾ മത്സരിക്കുന്നത് വ്യത്യസ്ത ചിഹ്നങ്ങളിൽ. ഡി.എം.കെയുടെ സഖ്യകക്ഷിയായ വിടുതലൈ ശിറുതൈകൾക്ക് സംവരണ മണ്ഡലങ്ങളായ ചിദംബരവും വിഴുപ്പുറവുമാണ് നൽകിയത്.
ഇതിൽ ഒരു സീറ്റിൽ ഡി.എം.കെയുടെ ഒൗദ്യോഗിക ചിഹ്നമായ ‘ഉദയസൂര്യൻ’ ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് ധാരണ. ഇതനുസരിച്ച് പാർട്ടിയിലെ മുതിർന്ന നേതാവായ രവികുമാർ ‘ഉദയസൂര്യൻ’ ചിഹ്നത്തിൽ വോട്ടുതേടും. അതേസമയം, പാർട്ടി അധ്യക്ഷൻ തിരുമാവളവൻ ചിദംബരത്ത് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും. ഇതേ മണ്ഡലത്തിൽ അഞ്ചു തവണ മത്സരിച്ച തിരുമാവളവൻ ഒരു തവണയാണ് വിജയിച്ചത്.
