Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

18-45 വയസുള്ളവർ​ വാക്​സിന്​ പണം നൽകണമെന്ന്​ കേന്ദ്രം; വാക്​സിനേഷൻ സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രം

text_fields
bookmark_border
നിർബന്ധമായും ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യണം
Online registration must for 18 to get Covid vaccine
cancel

18 മുതൽ 45 വയസ്സുവരെയുള്ളവർ കോവിഡ് വാക്‌സിന് പണം നൽകണമെന്ന് കേന്ദ്രസർക്കാർ. ഈ പ്രായപരിധിയിലുള്ളവർ സ്വകാര്യ കേന്ദ്രങ്ങളിൽ നിന്ന് വാക്‌സിൻ എടുക്കണമെന്നാണ്​ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നത്​. മേയ് ഒന്നു മുതലാണ് 18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യുക. 18 വയസു മുതൽ 45 വയസ് വരെയുള്ളവർ കോവിഡ് വാക്‌സിൻ ലഭിക്കാൻ നിർബന്ധമായും ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യണം. ഇവർക്കുള്ള കോവിഡ് വാക്‌സിൻ സ്വകാര്യ കേന്ദ്രങ്ങളിൽ വച്ച് മാത്രമായിരിക്കും ലഭിക്കുക.


കേന്ദ്ര സര്‍ക്കാരിന്‍റെ കോവിഡ് കൊള്ളക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യമാണ്​ നിലവിലുള്ളത്​. പുതിയ തീരുമാനം സ്​ഥിതി കൂടുതൽ രൂക്ഷമാക്കുമെന്നാണ്​ സൂചന.ഏപ്രിൽ 28 മുതൽ രജിസ്ട്രേഷൻ നടത്താം. കോ വിൻ പോർട്ടലിലാണ്​ വാക്​സിനായി രജിസ്​ട്രേഷൻ നടത്തേണ്ടത്​.



Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story