Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വാമി വിവേകാനന്ദന്റെയും ടാഗോറിന്റെയും മണ്ണ് വർഗീയതക്ക് ഇരയാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല -പി.ചിദംബരം
text_fieldsbookmark_border
ചെന്നൈ: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം.
സ്വാമി വിവേകാനന്ദൻ, രാജ റാം മോഹൻ റോയ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ, രബീന്ദ്രനാഥ് ടാഗോർ, സുഭാഷ് ചന്ദ്ര ബോസ്, സത്യജിത് റായ് അടക്കമുള്ളവരുടെ മണ്ണിൽ വർഗീയതയുടെ വൈറസുകൾക്ക് ഇരപിടിക്കാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്ന് പി.ചിദംബരം ട്വീറ്റ് ചെയ്തു.
ബംഗാളിൽ വലിയ തോതിൽ സാമൂഹിക ധ്രുവീകരണം നടക്കുകയാണെന്നും ഇത്തരം വലിയ ദുരന്തം സംസ്ഥാനത്തിന് നൽകിയതിൽ വലിയ പങ്ക് വഹിച്ചത് ബി.ജെ.പിയാണെന്നും പി. ചിദംബരം നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാളിൽ വർഗീയത വിജയിക്കില്ലെന്ന് ചിദംബരം ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
Next Story

