പാക് ഷെല്ലാക്രമണം: യുവതി മരിച്ചു; ജവാന് പരിക്ക്
text_fieldsജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിൽ നിയന്ത്രണരേഖയോടു ചേർന്ന മുൻനി ര സൈനിക പോസ്റ്റുകൾക്കുനേരെയും ജനവാസകേന്ദ്രങ്ങളിലും വ്യാഴാഴ്ച പാകിസ്താൻ സൈ ന്യം നടത്തിയ ഷെല്ലാക്രമണത്തിൽ യുവതി മരിച്ചു. ജവാൻ ഉൾപ്പെടെ ആറുപേർക്ക് പരിേക്കറ്റു.
മേധാർ ജില്ലയിലെ ഛാച്ലയിലെ തക്കിയ സിയാറത്ത് പ്രദേശത്ത് മുഹമ്മദ് സാദി ഖിെൻറ മകൾ ആമിന കൗസറാണ് (27) കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ ഷെൽ പതിക്കുകയായിരുന്നു. മാൻകോട്ട് പ്രദേശത്തെ നസീമ അക്തർ (28) ഉൾപ്പെടെ ഷെൽവർഷത്തിൽ പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറു മേഖലകൾ ലക്ഷ്യമിട്ടാണ് ഷെൽ ആക്രമണമുണ്ടായത്. ഇതിനു സൈന്യം കനത്ത തിരിച്ചടി നൽകിയതായി സൈനിക വക്താവ് പറഞ്ഞു.
