Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരുവിലെ നടുറോഡിൽ പുള്ളിപ്പുലി; ഭയന്നുവിറച്ച് ജനം

text_fields
bookmark_border
leopard
cancel

ബംഗളൂരു: കർണാടക തലസ്ഥാനമായ ബംഗളൂരുവിലെ റോഡിൽ പുള്ളിപ്പുലിയെ കണ്ടത് പരിഭ്രാന്തി പരത്തി. മാനിനെ വേട്ടയാടിയ പുള്ളിപ്പുലിയെ ഫോറസ്റ്റ് അധികൃതർ അന്വേഷിച്ചുനടക്കുകയായിരുന്നു. പുലി എത്താൻ സാധ്യതയുള്ള ഇടങ്ങളിൽ കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.

രണ്ടുദിവസം മുമ്പ് കെ​ങ്കേരി ഭാഗത്ത് തുറഹള്ളി കാട്ടിൽ പുലിയെ കണ്ടിരുന്നു.

ബന്നേർഗട്ട ദേശീയോദ്യാനത്തിനു സമീപമുള്ള ഭാഗത്താണ് വെള്ളിയാഴ്ച പുലയെ കണ്ടതെന്നും അതിജാഗ്രതയിലാണെന്നും ബംഗളൂരു സിറ്റി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ എസ്.എസ്. രവി ശങ്കർ പറഞ്ഞു. നാല് പുള്ളിപ്പുലിയെ കണ്ടെന്ന രീതിയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത് ജനങ്ങളെ കൂടുതൽ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Panic in outer bengaluru as leopard spotted on the roads
Next Story