Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുരക്ഷ പരിശോധനക്കിടെ യാത്രക്കാരൻ രക്ഷപ്പെട്ടു; ബംഗളൂരുവിൽ ജാഗ്രത
text_fieldsbookmark_border
ബംഗളൂരു: ‘നമ്മ മെട്രോ’യിൽ സുരക്ഷ പരിശോധനക്കിടെ യാത്രക്കാരൻ രക്ഷപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവത്തെ തുടർന്ന് ബംഗളൂരുവിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും ജാഗ്രത മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വൈകീട്ട് മജസ്റ്റിക് മെട്രോ സ്റ്റേഷനിലാണ് സംഭവം. വെളുത്ത കുർത്തയും കറുത്ത മേൽക്കോട്ടും തൊപ്പിയും ഷാളും ധരിച്ചയാളാണ് രക്ഷപ്പെട്ട യാത്രക്കാരനെന്നു സൂചിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യം അധികൃതർ പുറത്തുവിട്ടു.
യാത്രക്കാരൻ മെറ്റൽ ഡിറ്റക്ടറിലൂടെ പ്രവേശിച്ചപ്പോൾ ബീപ് ശബ്ദം മുഴങ്ങിയെന്നും സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഇയാളെ പരിശോധിക്കാൻ തുനിയവെ ധിറുതിയിൽ പുറത്തേക്ക് നടന്നു നീങ്ങിയെന്നുമാണ് ബി.എം.ആർ.സി.എൽ അധികൃതർ ബംഗളൂരു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്
Next Story
