വിഡ്ഢിയായ സർക്കാർ മാത്രമേ പ്രതിരോധ രഹസ്യങ്ങൾ വെളിപ്പെടുത്തു -ചിദംബരം
text_fieldsന്യൂഡൽഹി: വിഡ്ഢിയായ സർക്കാർ മാത്രമേ പ്രതിരോധ രഹസ്യങ്ങൾ വെളിപ്പെടുത്തു എന്ന് കോൺഗ്രസ് നേതാവ് പി.ചിദംബര ം. ബുദ്ധിയുള്ള സർക്കാർ പ്രതിരോധ കാര്യങ്ങൾ രഹസ്യമാക്കി വെക്കുമെന്നും ചിദംബരം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്ന ു ചിദംബരത്തിൻെറ വിമർശനം. ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ച വിവരം അറിയിച്ച മോദിയെ പരിഹസിച്ചായിരുന്നു ചിദംബരത്തിൻെറ ട്വീറ്റ്.
ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ച നാലാമത്തെ രാജ്യമായി ഇന്ത്യ കഴിഞ്ഞ ദിവസം മാറിയിരുന്നു. യു.എസ്, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഇതിന് മുമ്പ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ വിവരം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചിരുന്നു.
ഇതിന് പിന്നാലൊയാണ് വിമർശനവുമായി പി.ചിദംബരം രംഗത്തെത്തുന്നത്. നേരത്തെ മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിരുന്നു.
