Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനദുരന്തം: ഇന്ത്യ ശക്തമായ രാജ്യം; അവർക്കിത് കൈകാര്യം ചെയ്യാനാവും -ഡോണൾഡ് ട്രംപ്

text_fields
bookmark_border
വിമാനദുരന്തം: ഇന്ത്യ ശക്തമായ രാജ്യം; അവർക്കിത് കൈകാര്യം ചെയ്യാനാവും -ഡോണൾഡ് ട്രംപ്
cancel

അഹ്മദാബാദ്: അഹ്മദാബാദിൽ ഉണ്ടായ എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഉറപ്പ് നല്‍കി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഇന്ത്യ ശക്തമായ രാജ്യമാണെന്നും അവർക്കിത് കൈകാര്യം ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു. ‘ഭയാനകമായ സംഭവമാണുണ്ടായത്. ഇന്ത്യക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അമേരിക്ക ചെയ്ത് കൊടുക്കും. ഇന്ത്യ ഒരു വലിയ രാജ്യമാണ്. ശക്തമായ രാജ്യം. അവര്‍ക്ക് ഇത് കൈകാര്യം ചെയ്യാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.’ ട്രംപ് പറഞ്ഞു.

‘അപകടത്തില്‍ നിരവധി പേര്‍ മരിച്ചെന്നാണ് അറിഞ്ഞത്. കുറച്ചു പേര്‍ രക്ഷപ്പെട്ടു. അത് ആശ്വാസകരമാണെങ്കിലും അപകടം ഭീകരമായിരുന്നു. ദൃശ്യങ്ങൾ കാണുമ്പോൾ വിമാനം പറന്നുയര്‍ന്ന സമയം യാതൊരു പ്രശ്‌നവുമുള്ളതായി തോന്നിയില്ല ഒരുപക്ഷെ പറന്നുയര്‍ന്നപ്പോള്‍ എന്‍ജിന്റെ പവര്‍ നഷ്ടമായതാവാം. എന്തായാലും വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അപകടങ്ങളിലൊന്നാണ്’ -ട്രംപ് കൂട്ടിചേര്‍ത്തു. അതേ സമയം, പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്ന് വീണ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നു എന്ന വിലയിരുത്തലാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ബ്ലാക്ക് ബോക്സിലെ വിവരങ്ങളും അപകടകാരണം സംബന്ധിച്ച സാങ്കേതിക പരിശോധനകൾക്ക് ശേഷം ലഭ്യമാകുന്ന വിവരങ്ങളും പുറത്ത് വരുന്നതോടെ മാത്രമെ അപകട കാരണ സംബന്ധിച്ച ശരിയായ ചിത്രം പുറത്ത് വരികയുള്ളു. സ​ർ​ദാ​ർ വ​ല്ല​ഭ്ഭാ​യ് പ​ട്ടേ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ല​ണ്ട​നി​ലെ ഗാ​ട്വി​ക് വി​മാ​ന​ത്താ​വ​ളം ല​ക്ഷ്യ​മാ​ക്കി വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 1.38ന് ​പ​റ​ന്നു​യ​ർ​ന്ന് മി​നി​റ്റു​ക​ൾ​ക്ക​ക​മാ​ണ് എ​യ​ർ ഇ​ന്ത്യ 171 ബോ​യി​ങ് 787- 8 ഡ്രീം​ലൈ​ന​ർ വി​മാ​നം സ​മീ​പ​ത്തെ വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ലി​നു​മേ​ൽ ത​ക​ർ​ന്നു​വീ​ണ​ത്.

230 യാ​ത്ര​ക്കാ​രും 12 ക്രൂ ​അം​ഗ​ങ്ങ​ളു​മാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​രി​ൽ 169 ഇ​ന്ത്യ​ക്കാ​രും 53 ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രും ഏ​ഴ് പോ​ർ​ചു​ഗീ​സു​കാ​രും ഒ​രു ക​നേ​ഡി​യ​ൻ പൗ​ര​നു​മാ​ണ് ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. ​35 പേർ ബ്രിട്ടീഷ് പൗരത്വമുള്ള ​ഇന്ത്യൻ വംശജരാണ്. മരി​ച്ച​വ​രി​ൽ ഗു​ജ​റാ​ത്ത് മു​ൻ മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി​യു​മു​ണ്ട്. യു.​കെ​യി​ൽ ന​ഴ്​​സാ​യി​രു​ന്ന തി​രു​വ​ല്ല പു​ല്ലാ​ട്​ കു​റു​ങ്ങു​ഴ ര​ഞ്ജി​ത ജി. നാ​യ​ർ (40) ആ​ണ് മ​രി​ച്ച മ​ല​യാ​ളി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Plane crash: India is a strong country; they can handle it - Donald Trump
Next Story