Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വവർഗ വിവാഹ വിധി പുനഃപരിശോധിക്കണമെന്ന് ഹരജി
text_fieldsbookmark_border
ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകാൻ വിസമ്മതിച്ച ഒക്ടോബർ 17ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. സ്വവർഗ വിവാഹങ്ങൾ സാധൂകരിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ പരാതികൾ പരിഹരിക്കാൻ ഹരജി തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി സമർപ്പിച്ച ഹരജി, നവംബർ 28ന് പരിഗണിക്കാൻ മാറ്റി.
സ്വവർഗ വിവാഹത്തിന് നിയമാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച 21 ഹരജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് തള്ളിയിരുന്നു.
Next Story

