Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി മിഠായി വിതരണത്തിൽ’; വിമർശനവുമായി രാഹുൽ ഗാന്ധി

text_fields
bookmark_border
‘രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി മിഠായി വിതരണത്തിൽ’; വിമർശനവുമായി രാഹുൽ ഗാന്ധി
cancel

റായ്ബറേലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ പോയി മിഠായി വിതരണം നടത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് മോദി ‘മെലഡി’ ടോഫി സമ്മാനിക്കുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുലിന്റെ വിമർശനം. "ഇത് നേതൃത്വമല്ല, വെറും പ്രഹസനമാണ്," എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ പരിഹസിച്ചു.

രാജ്യത്തെ കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെയുള്ള സാധാരണക്കാർ കണ്ണീരൊഴുക്കുമ്പോൾ പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് റീലുകൾ ഉണ്ടാക്കുന്ന തിരക്കിലാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.

ബി.ജെ.പി പ്രവർത്തകർ ഇതിന് കൈയടിക്കുകയാണെന്നും അദ്ദേഹം ഹിന്ദിയിലുള്ള തന്റെ പോസ്റ്റിൽ കുറിച്ചു. തലയ്ക്ക് മുകളിൽ വലിയൊരു സാമ്പത്തിക കൊടുങ്കാറ്റ് വീശിയടിക്കുമ്പോൾ നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയിൽ പോയി മിഠായി വിതരണം നടത്തുന്ന തിരക്കിലാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് മോദിയുമൊത്തുള്ള വിഡിയോ തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. "പ്രധാനമന്ത്രി മോദി ഞങ്ങൾക്ക് ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്, വളരെ മികച്ചൊരു ടോഫി," എന്ന് മെലോണി വിഡിയോയിൽ പറയുന്നുണ്ട്. തുടർന്ന് മോദി 'മെലഡി' മിഠായി പാക്കറ്റ് കാമറയ്ക്ക് മുന്നിൽ കാണിക്കുകയായിരുന്നു. സമ്മാനത്തിന് നന്ദി അറിയിച്ചുകൊണ്ടായിരുന്നു മെലോണിയുടെ പോസ്റ്റ്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - PM distributing sweets in Italy while country is facing severe economic crisis: Rahul Gandhi
Next Story