Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അതിർത്തിയിൽ സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കാൻ മോദി
text_fieldsbookmark_border
ന്യൂഡൽഹി: ഈ വർഷത്തെയും ദീപാവലി പ്രധാനമന്ത്രി മോദി സൈനികരോടൊപ്പം ആഘോഷിക്കുമെന്ന് സൂചന. കിഴക്കൻ അതിർത്തിയായ ജയ്സാൽമീരിലായിരിക്കും ദീപാവലി ആഘോഷം. 2014ൽ പ്രധാനമന്ത്രി ആയതിന് ശേഷം എല്ലാ ദീപാവലിയും മോദി സൈനികരോടൊപ്പമാണ് ആഘോഷിച്ചത്.
വെള്ളിയാഴ്ച ദീപങ്ങൾ തെളിയിച്ച് രാജ്യത്തെ സംരക്ഷിക്കുന്ന സൈനികർക്ക് അഭിവാദ്യമർപ്പിക്കണമെന്ന് മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഭയമില്ലാതെ രാജ്യത്തെ സംരക്ഷിക്കുന്ന സൈനികരുടെ ധീരതയെ വാഴ്ത്താൻ വാക്കുകളില്ലെന്നും മോദി പറഞ്ഞിരുന്നു.
2019ൽ രജൗരിയിലും ഹാൾ ഓഫ് ഫേമിലുമാണ് നരേന്ദ്ര മോദി സന്ദർശനം നടത്തിയത്. പത്താൻകോട്ട് എയർബേസും അദ്ദേഹം സന്ദർശിച്ചിരുന്നു. 2018ൽ കേദാർനാഥ്, 2017-ഗുരേസ്, 2016ൽ ഹിമാചൽ പ്രദേശ്, 2016 ലും 2015ലും പഞ്ചാബ് അതിർത്തിയിലുമായിരുന്നു ദീപാവലി ആഘോഷം.
Next Story

