Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോദി സൗദി അറേബ്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്
text_fieldsbookmark_border
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. സൗദി ഭരണാധികാരികളുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും ചർച്ച നടത്തിയേക്കും. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വന്നിട്ടില്ല.
റിയാദിൽ നടക്കുന്ന നിക്ഷേപ സംഗമത്തിലും നരേന്ദ്രമോദി പങ്കെടുത്തേക്കും. നേരത്തെ ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയിലെത്തിയിരുന്നു. സൗദി അറേബ്യയിലെ ഭരണാധികാരികളുമായി ഡോവൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ഈ മാസം അവസാനം നടക്കുന്ന മോദിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് ഡോവൽ സൗദിയിലെത്തിയെതെന്നാണ് റിപ്പോർട്ട്. 2016ലാണ് നരേന്ദ്ര മോദി അവസാനമായി സൗദി അറേബ്യയിൽ സന്ദർശനം നടത്തിയത്.
Next Story
