Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പു​തി​യ പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രിയുടെ സന്ദർശനം

text_fields
bookmark_border
PM modi at new parliament
cancel

ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി​യു​ടെ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം. പ​ണി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​സാ​രി​ച്ചു. മ​ണി​ക്കൂ​റി​ല​ധി​കം കെ​ട്ടി​ട​ത്തി​ൽ ചെ​ല​വ​ഴി​ച്ചാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ല ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പാർലമെന്റ് സമുച്ചയത്തിന്റെ നിർമ്മാണം അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നേരത്തെയും എത്തിയിരുന്നു. 2021 സെപ്റ്റംബറിൽ പ്രധാനമന്ത്രി പുതിയ സമുച്ചയത്തിന്റെ നിർമ്മാണ സ്ഥലം സന്ദർശിച്ചിരുന്നു.

2020ലാണ് പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചത്.

64,500 ചതുരശ്ര മീറ്ററുള്ള പുതിയ സമുച്ചയം സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമാണ്. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന സമുച്ചയത്തിന്‍റെ നിർമാണത്തിൽ 2000 തൊഴിലാളികൾ നേരിട്ടും 9,000 പേർ നേരിട്ടല്ലാതെയും ഭാഗമാകുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PM Modi visits new parliament construction
Next Story