തെരഞ്ഞെടുപ്പ് കമീഷനെ പ്രശംസിച്ച് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: രാജ്യത്ത് വോട്ടർമാരെ ശാക്തീകരിക്കുന്നതിൽ സാങ്കേതികവിദ്യ സംയോജിപ്പിച്ചുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രമങ്ങൾ പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിയുക്തമായ വോട്ടെടുപ്പിൽ കമീഷന്റെ പ്രതിബദ്ധത എടുത്തുപറയത്തക്കതാണ്. അതത് കാലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രക്രിയയെ ശക്തിപ്പെടുത്താനും നവീകരിക്കാനും കമീഷന് കഴിഞ്ഞു. ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്താനായി പൗരന്മാർ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകണം.
സ്വതന്ത്രമായതിനുശേഷം ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ നിലനിൽപിൽ സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ, അത് തെറ്റാണെന്ന് രാജ്യം പിന്നീട് തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

