പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി രാജിവെച്ചു
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര ര ാജിവെച്ചു. അതേസമയം, മോദിയുടെ അഭ്യർഥനപ്രകാരം രണ്ടാഴ്ചകൂടി ഇദ്ദേഹം സേവനം തുടരു ം. മിശ്ര തെൻറ പദവിയിൽനിന്ന് ഒഴിയാൻ ആഗ്രഹം പ്രകടിപ്പിച്ചതായി സർക്കാർ വ്യക്തമാക്കി.
2004 മുതൽ മോദിയുടെ അടുത്ത സഹായിയായിരുന്നു മിശ്ര. ഇന്ത്യയുടെ വികസന മുന്നേറ്റത്തിൽ മിശ്ര വലിയ സംഭാവനയർപ്പിച്ചതായി മോദി ട്വീറ്റ് ചെയ്തു. 74കാരനായ മിശ്ര ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സൻ, ടെലികോം സെക്രട്ടറി, ഫെർട്ടിലൈസേഴ്സ് സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസിൽ ചേർന്നതിനെ തുടർന്ന് അദ്ദേഹത്തിന് കാബിനറ്റ് പദവി നൽകിയിരുന്നു.
