
ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി; പട്ടാളക്കാർക്കൊപ്പം ആഘോഷിക്കും
text_fieldsന്യൂഡൽഹി: ഐശ്വര്യത്തിെൻറയും സന്തോഷത്തിെൻറയും ദീപാവലി ആംശസകൾ നേർന്ന് പ്രധാനമന്ത്രി നേരന്ദ്രമോദി. എല്ലാവർക്കും സമൃദ്ധിയും ആരോഗ്യവും നേരുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
'എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. ഐശ്വര്യത്തിെൻറയും സന്തോഷത്തിെൻറയും പ്രതീകമാകട്ടെ ഈ ആഘോഷം. എല്ലാവർക്കും സമൃദ്ധിയും ആരോഗ്യവും നേരുന്നു' -നരേന്ദ്രമോദി ട്വീറ്ററിൽ കുറിച്ചു.
വെള്ളിയാഴ്ച മോദി റേഡിയോ പരിപാടിയായ 'മൻ കി ബാത്തി'െല പ്രസംഗം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഈ ദീപാവലിയിൽ തെളിക്കുന്ന ദീപങ്ങൾ രാജ്യം കാക്കുന്ന ജവാൻമാർക്ക് നൽകുന്ന ആദരവിെൻറ സൂചകമാകട്ടെെയന്ന് സൂചിപ്പിക്കുന്ന വിഡിയോയാണ് പങ്കുവെച്ചത്.
രാജസ്ഥാൻ ജയ്സാൽമീറിലുള്ള പട്ടാള ക്യാമ്പിലാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുക. പ്രധാനമന്ത്രിയായി ചുമതലയേറ്റതുമുതൽ പട്ടാളക്കാർക്കൊപ്പമാണ് മോദിയുടെ ദീപാവലി ആഘോഷം.
