ഹിന്ദു ദൈവങ്ങളെ അപമാനിച്ച സംഭവം: ആമസോണിനെതിരെ കേസ്
text_fieldsന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെ അപമാനിച്ച സംഭവത്തിൽ ഇ-കോമേഴ്സ് ഭീമൻ ആമസോണിനെതിരെ കേസെടുത്തു. നോയിഡ പൊലീസാണ് അമേരിക്കൻ കമ്പനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ടോയ്ലെറ്റ് സീറ്റ് കവറുകളിൽ ഹിന്ദു ദേവതകളുടെ ചിത്രം പതിപ്പിച്ചതാണ് ആമസോണിന് വിനയായത്.
കമ്പനിയുടെ അമേരിക്കൻ വെബ്സൈറ്റ് വഴിയാണ് ഉൽപന്നം വിറ്റഴിച്ചത്. ട്വിറ്ററിലുടെ ഇതിൻെറ ചിത്രങ്ങൾ പുറത്ത് വന്നതോടെ ബോയ്കോട്ട് ആമസോൺ കാമ്പയിനും സജീവമായിരുന്നു. അതേസമയം, വിവാദ ഉൽപന്നങ്ങൾ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് കമ്പനി വക്താവ് അറിയിച്ചു.
രണ്ട് ഗ്രൂപ്പുകൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് പൊലീസിന് പരാതി ലഭിച്ചിരിക്കുന്നത്. നോയിഡയിലെ സെക്ടർ 58 പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിെല 153ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
