Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.എസ്​.എഫ്​ പരിശീലന ക്യാമ്പിൽ അശ്ലീല വിഡിയോ: അന്വേഷണം പ്രഖ്യാപിച്ചു 

text_fields
bookmark_border
ബി.എസ്​.എഫ്​ പരിശീലന ക്യാമ്പിൽ അശ്ലീല വിഡിയോ: അന്വേഷണം പ്രഖ്യാപിച്ചു 
cancel

ഫിറോസ്പുര്‍: പഞ്ചാബിൽ ബോർഡ്​ സെക്യൂരിറ്റി ഫോഴ്​സ്​ ജവാന്മാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച വാർഷിക പ്രചോദനാത്മക പരിശീലന ശിൽപശാലയിൽ അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പഞ്ചാബിലെ ഫിറോസ്പുറില്‍ ബി.എസ്.എഫ് 77 ബറ്റാലിയന്‍ ആസ്ഥാനത്ത് നടന്ന പരിശീലന പരിപാടിയിലാണ് അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. സംഭവത്തിൽ ബി.എസ്​.എഫ്​ അന്വേഷണത്തിന്​ ഉത്തരവിട്ടു. 

ശനിയാഴ്​ച നടന്ന സൈനിക സമ്മേളനത്തിൽ പുരുഷൻമാരും വനിതകളും പ​െങ്കടുത്തിരുന്നു. ​ അവിചാരിതമായി സംഭവിച്ചതാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. പരിശീലനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥ​​​െൻറ ലാപ്‌ടോപ്പില്‍ അശ്ലീല വിഡിയോ ഉണ്ടായതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ബി.എസ്.എഫ് വൃത്തങ്ങള്‍ അറിയിച്ചു.

ഏതാനും സെക്കൻറുകള്‍ മാത്രമാണ് വിഡിയോ പ്രദര്‍ശിപ്പിച്ചതെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും ബി.എസ്.എഫ് അറിയിച്ചു.

ബി.എസ്.എഫ് അച്ചടക്കമുള്ള സേനയാണെന്നും സൈനികരുടെ അച്ചടക്കം, കാര്യക്ഷമത എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന  നടപടികള്‍ ഒരിക്കലും അനുവദിക്കില്ലെന്നും പഞ്ചാബ് ബി.എസ്.എഫ് വക്താവ് ആര്‍.എസ് കത്താരിയ പ്രസ്താവനയില്‍ പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Porn Video Plays At Border Security Force (BSF) Meet, Inquiry Ordered
Next Story