പ്രജ്ഞ സിങ് തീവ്രവാദി തന്നെയെന്ന് സിദ്ധരാമയ്യ
text_fieldsഹൂബ്ലി: ബി.ജെ.പി ഭോപാൽ സ്ഥാനാർഥി പ്രജ്ഞ സിങ് ഠാകുർ തീവ്രവാദി തന്നെയെന്ന് കോൺഗ്രസ് നേതാവും കർണ ാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഗാന്ധിജിക്ക് മഹാത്മ എന്ന ബഹുമാന വാക്ക് നൽകിയത് രാജ്യത്തെ ജനങ്ങളാണ്. എന ്നാൽ, ഗാന്ധി ഘാതകൻ ഗോഡ്സെക്ക് ആരും ഇത്തരത്തിൽ ബഹുമാന വാക്ക് നൽകിയിട്ടില്ല. വധിക്കപ്പെട്ട ചില മഹാത്മാക്കളെ രാജ്യസ്നേഹി എന്ന് വിളിക്കാറുണ്ട്. എന്നാൽ, എല്ലാ തീവ്രവാദികളെയും രാജ്യസ്നേഹി എന്ന് ഇപ്പോൾ വിളിക്കുന്നുവെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
പ്രജ്ഞ സിങ് ഠാകുർ 100 ശതമാനം ആർ.എസ്.എസ് ആണ്. തീവ്രവാദി തന്നെയാണ്. സ്ത്രീയാണെന്ന പരിഗണന എന്തിന് നൽകണമെന്നും സിദ്ധരാമയ്യ ചോദിച്ചു. ഇത്തരത്തിൽ നിരവധി പേർ ബി.െജ.പിയിലുണ്ട്. കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെ ഭരണഘടന തിരുത്തണമെന്ന് ആവശ്യപ്പെട്ടു.
എങ്ങനെ രാജ്യം സ്വാതന്ത്ര്യം നേടി. എന്താണ് ഇന്ത്യയുടെ മഹത്വം. എന്തു കൊണ്ട് നമ്മൾ രാജ്യസ്നേഹി എന്ന് വിളിക്കുന്നത്. ദക്ഷിണ കന്നട എം.പി നളിൻകുമാർ കട്ടീലിന് ഇന്ത്യയുടെ ചരിത്രം അറിയില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
