Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ടിങ്​ യന്ത്രത്തിൻെറ സുരക്ഷ സംബന്ധിച്ച്​ ആശങ്കയുണ്ടെന്ന്​ പ്രണബ്​ മു​ഖർജി

text_fields
bookmark_border
വോട്ടിങ്​ യന്ത്രത്തിൻെറ സുരക്ഷ സംബന്ധിച്ച്​ ആശങ്കയുണ്ടെന്ന്​ പ്രണബ്​ മു​ഖർജി
cancel

ന്യൂഡൽഹി: വോട്ടിങ്​ യന്ത്രത്തിൻെറ സുരക്ഷ സംബന്ധിച്ച്​ താൻ ആശങ്കാകുലനാണെന്ന്​ മുൻ രാഷ്​ട്രപതി പ്രണബ്​ മുഖർജി. സംശയത്തിന്​ ഇട നൽകുന്ന സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും തെരഞ്ഞെടുപ്പ്​ കമീഷൻെറ കൈവശമുള്ള വോട്ടിങ്​ യന്ത്രത്തിൻെറ സുരക്ഷ കമീഷൻെറ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഭ്യുഹങ്ങൾ നീക്കാൻ തെരഞ്ഞെടുപ്പ്​ കമീഷൻ ഇടപെടണം. ജനവിധി പവിത്രമാണെന്നും അത്​ സംശയത്തിന്​ അതീതമാവണമെന്നും പ്രണബ്​ മുഖർജി കൂട്ടിച്ചേർത്തു.

നേരത്തെ തെരഞ്ഞെടുപ്പ്​ നടത്തിപ്പിൽ കമീഷൻെറ പ്രശംസിച്ച്​ പ്രണബ്​ മുഖർജി രംഗത്തെത്തിയിരുന്നു.ലോക്​സഭാ തെരഞ്ഞെടുപ്പ്​ മികച്ച രീതിയിലാണ്​ കമീഷൻ സംഘടിപ്പിച്ചതെന്നും ആദ്യ തെരഞ്ഞെടുപ്പ്​ കമീഷണറായ സുകുമാർ സെൻ മുതൽ ഇതുവരെയുള്ള തെരഞ്ഞെടുപ്പ്​ കമീഷണർമാർ മികവാർന്ന രീതിയിലാണ്​ പ്രവർത്തിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Pranab Mukherjee Concerned Over Reports Of Alleged EVM Tampering -india news
Next Story