
പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
text_fieldsന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ തുടരുന്നു. തിങ്കളാഴ്ച ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.
ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ വെൻറിലേറ്ററിൽ തുടരുകയാണ് അദ്ദേഹം. അതേസമയം ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും 84 കാരനായ ഇദ്ദേഹത്തിെൻറ ആരോഗ്യനില വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കോവിഡ് പോസിറ്റീവായ വിവരം തിങ്കളാഴ്ച പ്രണബ് മുഖർജി ട്വീറ്റ് ചെയ്യുകയായിരുന്നു. താനുമായി ഒരാഴ്ചക്കിടെ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകാനും അദ്ദേഹം അഭ്യർഥിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രണബ് മുഖർജിയുടെ ആരോഗ്യ വിവരങ്ങൾ ബന്ധുക്കളോട് തിരക്കി.
