പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു
text_fieldsജനറല്‍ ബിപിന്‍ റാവത്തിനുള്ള പത്മവിഭൂഷൻ (മരണാനന്തരം) മക്കളായ കൃതിക, തരിണി എന്നിവർ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് ഏറ്റുവാങ്ങുന്നു
ന്യൂഡല്‍ഹി: ഈ വർഷത്തെ പത്മ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. തിങ്കളാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. കേരളത്തില്‍നിന്നു നാലു പേര് ഉള്‍പ്പെടെ 128 പേരാണ് ഇത്തവണ പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായത്. ജനറല്‍ ബിപിന്‍ റാവത്തിനുള്ള പത്മവിഭൂഷൻ (മരണാനന്തരം) മക്കളായ കൃതിക, തരിണി എന്നിവർ ഏറ്റുവാങ്ങി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ടാറ്റാ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് അടക്കം എട്ടു പേര് പത്മഭൂഷണ്‍ ഏറ്റുവാങ്ങി.
സാമൂഹിക പ്രവര്‍ത്തക കെ.വി. റാബിയ, കവിയും നിരൂപകനുമായ പി. നാരായണ കുറുപ്പ് എന്നിവര്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം പുരസ്കാരം വാങ്ങാനെത്തിയില്ല. കളരിപ്പയറ്റ് ആചാര്യന് ശങ്കരനാരായണ മേനോന് ഉള്‍പെടെ 64 പേര്‍ക്ക് അടുത്തയാഴ്ച പുരസ്കാരം സമ്മാനിക്കും.

