Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രസിഡന്‍റും പ്രധാന മന്ത്രിയും

text_fields
bookmark_border
President, PM Modi lead Diwali greetings
cancel

ന്യൂഡൽഹി: ദീപങ്ങളുടെ ഉത്സവത്തിൽ രാജ്യത്തിന് ആശംസകൾ നേർന്ന് പ്രസിഡന്‍റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

അറിവിന്‍റെ വിളക്കുപയോഗിച്ച് രാജ്യത്തെ ജനങ്ങളുടെ ജീവിതം പ്രകാശിപ്പിക്കാൻ സാധിക്കട്ടെ.എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.ദ്രൗപതി മുർമു പറഞ്ഞു.

'പ്രകാശത്തിന്‍റെയും ശോഭയുടെയും ദീപാവലി ആഘോഷങ്ങൾ എല്ലാവർക്കും നേരുന്നു.ദീപാവലി ഉത്സവത്തിൽ കുടുംബത്തിന് സന്തോഷവും ക്ഷേമവും ചൈതന്യവും വർദ്ധിക്കട്ടെ. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം നല്ലൊരു ദീപാവലി ഉണ്ടാകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു.' മോദി ട്വിറ്ററിൽ കുറിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - President, PM Modi lead Diwali greetings: 'Brightness and radiance
Next Story