Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഷ്​ട്രപതിയുടെ ആരോഗ്യനില തൃപ്​തികരം; വിദഗ്​ധ പരിശോധനക്കായി എയിംസിൽ പ്രവേശിപ്പിക്കും

text_fields
bookmark_border
ramnath kovind
cancel

ന്യൂഡൽഹി: നെഞ്ചുവേദനയെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്‍റെ ആരോഗ്യനില തൃപ്​തികരം. കൂടുതൽ ആരോഗ്യപരിശോധനക്കായി ആർമി റിസർച്ച്​ ആനഡ്​ റെഫറൽ ആശുപത്രിയിൽനിന്ന്​ ഡൽഹി എയിംസിലേക്ക്​ മാറ്റിയേക്കും.

വെള്ളിയാഴ്ച രാവിലെ ആരോഗ്യ പരിശോധനക്കായി സൈനിക ആശുപത്രിയി​െലത്തിയ ​രാഷ്​ട്രപതിക്ക്​ നെഞ്ചിൽ അസ്വസ്​ഥത അനുഭവപ്പെട്ടതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്‍റെ ആരോഗ്യനില തൃപ്​തികരമാണെന്നും വിദഗ്​ധ പരിശോധനക്കായി ഡൽഹി എയിംസിലേക്ക്​ റഫർ ചെയ്​തതായും ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്​ അദ്ദേഹം.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - President Ram Nath Kovind's Health Stable Being Referred To AIIMS
Next Story