ലോക്ഡൗൺ: നാട്ടിലേക്ക് മടങ്ങാനാവാത്ത വിഷമത്തിൽ പൂജാരി തൂങ്ങിമരിച്ചു
text_fieldsമംഗളൂരു: ലോക്ഡൗൺ നീട്ടിയതിനെത്തുടർന്ന് നാട്ടിലെത്താൻ കഴിയാത്തതിെൻറ മനോവിഷമ ത്തിൽ ഉഡുപ്പി സ്വദേശിയായ പൂജാരി മുംബൈയിലെ ക്ഷേത്രത്തിൽ തൂങ്ങിമരിച്ചു. ഉഡുപ്പി ടൗണി ലെ കൃഷ്ണപൂജാരിയാണ് (35) ബുധനാഴ്ച വൈകീട്ട് സഞ്ജയ് നഗറിലെ ഇറാനിവാഡി ദൂര്ഗമഠ അമ്പലത ്തിലെ അടുക്കളയില്‍ തൂങ്ങിമരിച്ചത്.
ഉഡുപ്പി സ്വദേശിയായ രണ്ടുപേരുള്‍പ്പെടെ നാലുപേരാണ് ക്ഷേത്രത്തിൽ മാറിമാറി പൂജ നടത്തിയിരുന്നത്. ഇവരിലൊരാൾ ലോക്ഡൗണിന് മുമ്പുതന്നെ ഉഡുപ്പിയിലെത്തിയിരുന്നു.
എന്നാൽ, കൃഷ്ണപൂജാരിക്ക് എത്താനായില്ല. ഇതിെൻറ വിഷമം ഇയാൾ ബന്ധുക്കളോടും സഹപ്രവർത്തകരോടും പറഞ്ഞിരുന്നു.
ഏപ്രിൽ 14ന് ലോക്ഡൗൺ പൂർത്തിയായാൽ നാട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു കൃഷ്ണ പൂജാരി. എന്നാൽ, ലോക്ഡൗൺ മേയ് മൂന്നുവരെ നീട്ടിയതോടെ മാനസിക സമ്മർദത്തിലായ ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് അമ്പലത്തില്‍ പൂജക്കെത്തിയ മറ്റു പൂജാരിമാരാണ് കൃഷ്ണപൂജാരിയെ അമ്പലത്തിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാന്ദീവലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
