Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെ​ഹ്​​ലു​ഖാ​നെ തല്ലിക്കൊന്ന കേസ്: പ്രതികളെ വെറുതെവിട്ടത് അമ്പരപ്പിക്കുന്നു -പ്രിയങ്ക ഗാന്ധി

text_fields
bookmark_border
പെ​ഹ്​​ലു​ഖാ​നെ തല്ലിക്കൊന്ന കേസ്: പ്രതികളെ വെറുതെവിട്ടത് അമ്പരപ്പിക്കുന്നു -പ്രിയങ്ക ഗാന്ധി
cancel

ന്യൂഡൽഹി: കാ​ലി​ക്ക​ട​ത്ത്​ ആ​രോ​പി​ച്ച്​ ക്ഷീ​ര​ക​ർ​ഷ​കൻ പെ​ഹ്​​ലു​ഖാ​നെ തല്ലിക്കൊന്ന കേസിൽ പ്രതികളെ വെ റുതെവിട്ട കോടതി നടപടി അമ്പരിപ്പിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക കോടതി വിധിക്കെ തിരെ രംഗത്തുവന്നത്.

കീഴ്കോടതി നടപടി അമ്പരിപ്പിക്കുന്നതാണ്. മനുഷ്യത്വമില്ലായ്മക്ക് നമ്മുടെ രാജ്യത്ത് ഒരു സ്ഥാനവുമില്ല. ആൾക്കൂട്ട കൊലപാതകം നീചകൃത്യമാണെന്നും ട്വീറ്റിൽ പ്രിയങ്ക പറഞ്ഞു.

മേ​വാ​ത്തി​ലെ പെ​ഹ്​​ലു​ഖാ​നെ ത​ല്ലി​ക്കൊ​ന്ന കേ​സി​ൽ കുറ്റാരോ​പി​ത​രാ​യ ആ​റു​പേ​രെ​യും രാ​ജ​സ്​​ഥാ​നി​ലെ അ​ൾ​വാ​ർ അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​തിയാണ് വെ​റു​തെ വി​ട്ടത്. സം​ശ​യ​ത്തി​​​​െൻറ ആ​നു​കൂ​ല്യ​ത്തിലാണ് പ്ര​തി​ക​ളെ വി​ട്ട​യ​ച്ചത്.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - priyanka on pehlu khan case-india news
Next Story