പ്രിയങ്കയുടെ ദൗത്യം യു.പിയിൽ കോൺഗ്രസ് സർക്കാർ –രാഹുൽ ഗാന്ധി
text_fieldsഅമേത്തി: അടുത്ത തെരഞ്ഞെടുപ്പിൽ യു.പിയിൽ ബി.ജെ.പിയെ തൂെത്തറിഞ്ഞ് കോൺഗ്രസ് സർക്കാ റുണ്ടാക്കാനാണ് പ്രിയങ്ക ഗാന്ധിക്കും ജ്യോതിരാദിത്യ സിന്ധ്യക്കും നൽകിയ ദൗത്യമെന്ന് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി.
തെൻറ മണ്ഡലമായ അമേത്തിയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അതിെൻറ എല്ലാ ശക്തിയും ഉപയോഗിച്ച് മുന്നിൽ നിന്ന് പോരാടും.
ബി.ജെ.പിയില്ലാത്ത ഭാരതമല്ല തെൻറ ലക്ഷ്യമെന്ന് മോദിയുടെ കോൺഗ്രസില്ലാത്ത ഭാരതം എന്നതിനെ പരാമർശിച്ച് രാഹുൽ പറഞ്ഞു. ഞാൻ ആദരവോടെയാണ് സംസാരിക്കുന്നത്. രാജ്യത്തിെൻറ കാവൽക്കാരൻ കള്ളനാണ്. അഖിലേഷ് യാദവ്, മുലായം സിങ് യാദവ്, മായാവതി എന്നീ നേതാക്കളോട് തനിക്ക് അങ്ങേയറ്റത്തെ ആദരവാണുള്ളത്. കൂടുതൽ ആളുകൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാലിക്കാൻ നന്ദ്രേമോദിക്ക് സാധിച്ചില്ലെന്നും രാഹുൽ ആരോപിച്ചു.
