ചെന്നൈ പൊലീസ് അതിക്രമം: ഡൽഹി തമിഴ്നാട് ഭവനു മുമ്പിൽ വിദ്യാർഥി പ്രതിഷേധം
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയിൽ നടക്കുന്ന ശാഹീൻ ബാഗ് മോഡൽ സമരത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഡൽഹിയിലെ തമിഴ്നാട് ഭവൻ വിദ്യാർഥികൾ ഉപരോധിച്ചു. ശനിയാഴ്ച ഉച്ചക്ക് ജാമിഅ ഏകേ ാപന സമിതിയുടെ നേതൃത്വത്തിലായിരുന്നു ചാണക്യപുരിയിലുള്ള തമിഴ്നാട് ഭവൻ ഉപരോധം.
സമീപത്തുള്ള ബിഹാർ ഭവനു മുമ്പിലും വിദ്യാർഥികൾ പ്രതിഷേധിച്ചു. ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് മന്ദിർ മാർഗ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജാമിഅയിലെ മലയാളി വിദ്യാർഥി നേതാക്കളായ ആയിഷ റെന്ന, സി. ഫായിസ, ആയിഷ നൗറിൻ തുടങ്ങിയവരെയടക്കമാണ് കസ്റ്റഡിയിലെടുത്തത്.
പൊലീസ് സ്റ്റേഷനകത്തു വെച്ചും വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. രാത്രിയോടെ വിദ്യാർഥികളെ പൊലീസ് വിട്ടയച്ചു. വിദ്യാർഥികൾ വീണ്ടും പ്രതിഷേധം നടത്താതിരിക്കാൻ പൊലീസ് വാഹനത്തിൽ ജാമിഅ സർവകലാശാല കാമ്പസിൽ എത്തിക്കുകയായിരുന്നു.
