Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾ പിടിയിൽ
text_fieldsbookmark_border
പുതുച്ചേരി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സമൂഹമാധ്യമത്തിൽ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ. ആരെങ്കിലും അഞ്ച് കോടി രൂപ നൽകിയാൽ നരേന്ദ്ര മോദിയെ കൊല്ലാമെന്നാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പുതുച്ചേരി, ആര്യൻകുപ്പം ഗ്രാമവാസിയായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ സത്യാനന്ദം(43) ആണ് വ്യാഴാഴ്ച അറസ്റ്റിലായത്. ഇയാളെ പ്രാദേശിക കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇന്ത്യൻ പീനൽ കോഡ് സെക്ഷനുകൾ 505 (1), 505 (2) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയെ കൊല്ലാൻ തയാറാണെന്നും അതിന് അഞ്ച് കോടി രൂപ നൽകാൻ ആരാണ് തയ്യാറെന്നും ചോദിച്ചായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ ടാക്സി ഡ്രൈവർ വ്യാഴാഴ്ച പോസ്റ്റ് ശ്രദ്ധിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
Next Story

