Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുല്‍വാമ ഭീകരാക്രമണം: ഭീകരർക്ക് സഹായം നൽകിയതിന് അച്ഛനും മകളും അറസ്റ്റില്‍
text_fieldsbookmark_border
ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദറിന് വീട്ടില്‍ താമസിക്കാന്‍ സൗകര്യം നൽകിയതിന് അച്ഛനെയും മകളെയും ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. താരിഖ് അഹമ്മദ് ഷാ (50), ഇന്ഷാ ജാന്‍ (23) എന്നിവരാണ് പുല്‍വാമയിലെ ഹക്രിപ്പോര പ്രദേശത്തുനിന്ന് അറസ്റ്റിലായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ഇവരുടെ വീട്ടിൽ തിങ്കളാഴ്ച രാത്രി റെയ്ഡ് നടത്തിയ എൻ.ഐ.എ സംഘം ചൊവ്വാഴ്ച രാവിലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സി.ആർ.പി.എഫ് വാഹന വ്യൂഹം ലക്ഷ്യമാക്കി ചാവേർ ആക്രമണം നടത്തിയ ദറിെൻറ വീഡിയോ ദൃശ്യങ്ങൾ ജെയ്ശെ മുഹമ്മദ് പാകിസ്താനിൽ നിന്ന് പുറത്തുവിട്ടിരുന്നു. ഈ വീഡിയോ താരിഖ് അഹമ്മദ് ഷായുടെ വീട്ടിൽ നിന്ന് റെക്കോഡ് ചെയ്തതാണെന്ന് എൻ.ഐ.എ പറയുന്നു.
ആദിൽ അഹമ്മദ് ദറിന് അഭയം നൽകിയതിന് മറ്റൊരാൾ മുമ്പ് അറസ്റ്റിലായിരുന്നു.
Next Story
