Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിങ്കളാഴ്​ച മുതൽ ട്രെയിനുകൾ കടത്തിവിടുമെന്ന്​ പഞ്ചാബിലെ കർഷകർ; ചർച്ച തുടരുന്നു

text_fields
bookmark_border
തിങ്കളാഴ്​ച മുതൽ ട്രെയിനുകൾ കടത്തിവിടുമെന്ന്​ പഞ്ചാബിലെ കർഷകർ; ചർച്ച തുടരുന്നു
cancel

ഛണ്ഡിഗഢ്​: തിങ്കളാഴ്​ച മുതൽ പഞ്ചാബിൽ ട്രെയിനുകൾ കടത്തിവിടുമെന്ന്​ സമരം നടത്തുന്ന കർഷകർ. 15 ദിവസത്തേക്ക്​ ട്രെയിനുകൾ കടത്തി​വിടുമെന്നാണ്​ കർഷകർ അറിയിച്ചിരിക്കുന്നത്​. തിങ്കളാഴ്​ച രാത്രി മുതലായിരിക്കും ട്രെയിനുകളുടെ സർവിസ്​ പഞ്ചാബിലൂടെ പുനഃരാരംഭിക്കുക. കർഷകരുടെ സംഘടനകളും പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി നടത്തിയ ചർച്ചക്കൊടുവിലാണ്​ തീരുമാനമുണ്ടായത്​​.

15 ദിവസത്തിനുള്ളിൽ പ്രശ്​നങ്ങൾ പരിഹരിച്ചില്ലെങ്കിൽ വീണ്ടും ശക്​തമായ സമരപരിപാടികളുമായി മുന്നോട്ട്​ പോകുമെന്ന്​ കർഷകർ മുന്നറിയിപ്പ്​ നൽകി​. കർഷകരുടെ നിലപാട്​ സ്വാഗതം ചെയ്​ത പഞ്ചാബ്​ മുഖ്യമന്ത്രി കേന്ദ്രസർക്കാർ എത്രയും പെ​ട്ടെന്ന്​ ട്രെയിൻസർവിസ്​ പുനഃരാരംഭിക്കണമെന്ന്​ ആവശ്യപ്പെട്ടു.

പഞ്ചാബിൽ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം ശക്​തമായ​തോടെയാണ്​ പാസഞ്ചർ ട്രെയിനുകൾ ഉൾപ്പടെയുള്ളവയുടെ സർവിസ്​ റെയിൽവേ നിർത്തിയത്​. സംസ്ഥാന സമ്പദ്​വ്യവസ്ഥക്ക്​ ഇത്​ 22,000 കോടിയുടെ നഷ്​ടമുണ്ടാക്കിയെന്നാണ്​ കണക്ക്​. ഇന്ത്യൻ റെയിൽവേക്ക്​ 1,200 കോടി നഷ്​ടമുണ്ടായി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Punjab Farmers Allow Trains To Run From Monday, Talks To Continue
Next Story