Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാവികസേനക്ക്​ മലയാളി മേധാവി; വൈസ്​ അഡ്​മിറൽ ആർ. ഹരികുമാർ പുതിയ മേധാവിയാകും

text_fields
bookmark_border
നാവികസേനക്ക്​ മലയാളി മേധാവി; വൈസ്​ അഡ്​മിറൽ ആർ. ഹരികുമാർ പുതിയ മേധാവിയാകും
cancel

ന്യൂഡൽഹി: മലയാളിയായ വൈസ്​ അഡ്​മിറൽ ആർ. ഹരികുമാർ നാവികസേനയുടെ പുതിയ മേധാവിയാകും. നാവികസേന തലവൻ അഡ്​മിറൽ കരംബീർ സിങ് വിരമിക്കുന്ന ഒഴിവ​ിലേക്കാണ്​ പുതിയ നിയമനം. തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ നിലവിൽ പശ്ചിമ നാവിക കമാൻഡി​െൻറ മേധാവിയും ഫ്ലാഗ്​ ഓഫിസറുമാണ്​​. നവംബർ 30ന്​ ഹരികുമാർ ചുമതലയേൽക്കുമെന്ന്​ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

39 വർഷമായി നാവികസേനയുടെ ഭാഗമാണ്​ ഹരികുമാർ. വിവിധ കമാൻഡുകളിലും ​നാവികസേന വിഭാഗങ്ങളിലും സേവനമനുഷ്​ഠിച്ചിട്ടുണ്ട്​. ​തിരുവനന്തപുരം നന്ദന്‍കോട് സ്വദേശിയാണ്. നീറമണ്‍കര മന്നം മെമ്മോറിയല്‍ റെഡിസന്‍ഷ്യല്‍ സ്‌കൂള്‍, ഗവ. ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് നാഷണല്‍ ഡിഫെന്‍സ് അക്കാദമിയില്‍ ചേര്‍ന്ന ഹരികുമാര്‍ 1983 ജനുവരിയിലാണ് നാവികസേനയുടെ ഭാഗമാകുന്നത്.

ഐ.എൻ.എസ് നിഷാങ്ക്, മിസൈൽ വേധ യുദ്ധക്കപ്പൽ ഐ.എൻ.എസ് കോറ, ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐ.എൻ.എസ് രൺവീർ, നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ​െഎ.എൻ.എസ്​ വിരാട്​ എന്നിവയുടെ കമാൻഡൻറായും പ്രവർത്തിച്ചിട്ടുണ്ട്​.

നേവൽ വാർ കോളജ്​ യു.എസ്​, മധ്യ പ്രദേശിലെ ആർമി വാർ കോളജ് മൗ, റോയൽ കോളജ്​ ഒാഫ്​ ഡിഫൻസ്​ സ്​റ്റഡീസ്​ യു.കെ എന്നിവിടങ്ങളിലായിരുന്നു പരിശീലനം​. വിശിഷ്​ട സേവനത്തിന്​ പരം വിശിഷ്​ട സേവ മെഡൽ, അതി വിശിഷ്​ട സേവ മെഡൽ, വിശിഷ്​ട സേവ മെഡൽ എന്നിവ കരസ്​ഥമാക്കിയിട്ടുണ്ട്​.

കലാ നായര്‍ ആണ്​ ഭാര്യ. മകള്‍ അഞ്ജന നായര്‍.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - R harikumar is next navy chief
Next Story