മുസ്ലിം നേതാക്കൾ ജുനൈദിെൻറ വീട് സന്ദർശിച്ചു
text_fieldsന്യൂഡൽഹി: വർഗീയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹരിയാനയിലെ ഭല്ലബ്ഖഢ് സ്വദേശി ജുനൈദിെൻറ കുടുംബത്തെ മുസ്ലിം നേതാക്കൾ സന്ദർശിച്ചു. ജമാഅത്തെ ഇസ്ലാമി ദേശീയ ഉപാധ്യക്ഷൻ നുസ്റത്ത് അലിയുടെ നേതൃത്വത്തിൽ ഒാൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ നേതാവ് നവീദ് ഹാമിദ്, എസ്.ക്യൂ.ആർ. ഇല്യാസ് തുടങ്ങിയവരാണ് ഞായറാഴ്ച കുടുംബത്തെ സന്ദർശിച്ചത്.
വ്യാഴാഴ്ച ഡൽഹി- മധുര ട്രെയിനിൽ യാത്രെചയ്യുകയായിരുന്ന 16കാരൻ ജുനൈദിനെ ബീഫ് കഴിക്കുന്നവനെന്നും പാകിസ്താനിയെന്നും വിളിച്ച് മർദിച്ചശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇരകളുടെ വീട് സന്ദർശിക്കാനോ അക്രമത്തെ അപലപിക്കാനോ േകന്ദ്ര, ഹരിയാന സർക്കാറുകൾ ഇതുവരെ തയാറായിട്ടില്ല.
