അമേത്തിയിൽ രാഹുൽ നാളെ പത്രിക നൽകും
text_fieldsഅമേത്തി (യു.പി): കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ അമേത്തി ലോക്സഭ മണ്ഡലത്തിൽ ബുധനാഴ്ച നാമനിർദേശ പത്രിക നൽകും. രാഹുലിെൻറ അമ്മയും യു.പി.എ ചെയർപേഴ ്സനുമായ സോണിയ ഗാന്ധിയും സേഹാദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തോടൊപ്പം എത്തും. പത്രിക നൽകിയശേഷം രാഹുൽ ഗൗരിഗഞ്ച് നഗരത്തിൽ റോഡ് ഷോയും നടത്തും.
15 വർഷമായി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന രാഹുൽ ഗാന്ധി 2014ൽ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിയെ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇത്തവണയും സ്മൃതി ഇറാനിയാണ് രാഹുലിെൻറ എതിരാളി. അമേത്തിയിലും വയനാട്ടിലുമാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. അമേത്തിയിൽ മേയ് ആറിനാണ് വോെട്ടടുപ്പ്. വയനാട്ടിൽ ഏപ്രിൽ 23നും.
