Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ല -രാഹുൽ 

text_fields
bookmark_border
മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ല -രാഹുൽ 
cancel

ന്യൂഡൽഹി: തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പിൽ മോദി സർക്കാറിനെ വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആർ.എസ്.എസ് സിദ്ധാന്തത്തെ അംഗീകരിക്കാത്തതിനാലാണ് തമിഴര്‍ കൊല്ലപ്പെടുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. തമിഴിലായിരുന്നു രാഹുലി​​​​​െൻറ ട്വീറ്റ്. മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ലെന്നും കോൺഗ്രസ്​ തമിഴർക്കൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

സംഭവത്തി​​​ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്​നാട്​ സർക്കാറിനോട്​ റിപ്പോർട്ട്​ തേടി​. അതിനിടെ, തൂത്തുക്കുടിയിലുള്ള സ്​റ്റെർലൈറ്റ്​ കോപ്പർ മൈനിങ്​ ഇൻഡസ്​ട്രിയുടെ പുതിയ പ്ലാന്‍റിന്‍റെ വിപുലീകരണം​ ഹൈകോടതി സ്​റ്റേ ചെയ്​തു.

അതേസമയം, സമരക്കാർക്ക് നേരെയുള്ള വെടിവെപ്പ് ആസൂത്രിതമെന്ന ആരോപണം ശക്തമാകുന്നു. സമരക്കാർക്ക് നേരെ പൊലീസ് വെടിവെക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബസിന് മുകളിൽ കയറിയ കമാൻഡോ സമരക്കാരെ തെരഞ്ഞുപിടിച്ച് വെടിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് വെടിവെപ്പിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. 

വെടിവെപ്പിൽ മരണ സംഖ്യ 11 ആയി. 100ഒാളം പേർക്കാണ് സംഭവത്തിൽ​ പരിക്കേറ്റത്. വിഷയത്തിൽ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.  കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന്​ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ പ​ത്ത്​ ല​ക്ഷം​ രൂ​പ വീ​തം ധ​ന​സ​ഹാ​യം​ പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്​. 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rahul Attacks Modi on Thoothukudy Firing-India News
Next Story