Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിത്രോദയുടെ പ്രസ്താവനയിൽ രാഹുൽ മാപ്പ് പറയണം -അമിത് ഷാ
text_fieldsbookmark_border
ന്യൂഡൽഹി: പുൽവാമ ആക്രമണത്തെ നിസാരവത്ക്കരിച്ചെന്ന ആരോപണം നേരിടുന്ന സാം പിത്രോദതയുടെ പ്രസ്താവനയിൽ രാഹുൽ ഗാ ന്ധി മറുപടി പറയണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഇന്ത്യ നടത്തിയ വ്യോമാക്രമണം പിത്രോദ നിഷേധിച്ചു. ഇത് സൈന്യത്തിൻെറ കുടുംബത്തെ അപമാനിക്കുന്നതിന് തുല്യമാണ്. അദ്ദേഹത്തിൻെറ പ്രസ്താവനയിൽ രാഹുൽ മാപ്പ് പറയണം. അതിന് താമസം നേരിടാൻ പാടില്ലെന്നും അമിത് ഷാ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞടുപ്പ് അടുക്കുമ്പോൾ വോട്ട് ബാങ്ക് - പ്രീണന രാഷ്ട്രീയ കളിക്കുന്നത് കോൺഗ്രസ് പാരമ്പര്യമാണ്. എന്നാൽ ഈ രാഷ്ടീയം സൈന്യത്തിൻെറ ജീവ ത്യാഗത്തിനും, രാജ്യ സുരക്ഷക്കും മുകളിലും വേണമോ? അത് പാടുണ്ടോ? എന്നും ഷാ ചോദിച്ചു. ആരെ സന്തോഷിപ്പിക്കാനാണ് കോൺഗ്രസ്സ് ഈ കളി കളിക്കുന്നത്..? കോൺഗ്രസ് അധ്യക്ഷൻ മറുപടി പറയണം -അമിത് ഷാ കൂട്ടിച്ചേർത്തു.
Next Story
