സത്യത്തിനായാണ് പോരാടുന്നത്; ഭയപ്പെടരുത്, പ്രവർത്തകരോട് രാഹുൽ
text_fieldsന്യൂഡൽഹി: സത്യത്തിനായാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ പോരാട്ടമെന്ന് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രവർത്തക ർ ഭയപ്പെടരുത്. അടുത്ത 24 മണിക്കൂർ ജാഗ്രതപാലിക്കണം. എക്സിറ്റ്പോൾ ഫലങ്ങൾ വ്യാജമാണെന്നും രാഹുൽ പറഞ്ഞു.
നിങ്ങളുടെ കഠിനാദ്ധ്വാനം പാഴാവില്ല. നിങ്ങളിലും കോൺഗ്രസ് പാർട്ടിയിലും വിശ്വാസമർപ്പിക്കുക. നമ്മൾ ജയിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് പ്രവർത്തകർക്ക് ആവേശം പകരുന്ന വാക്കുകളുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. നേരത്തെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും എക്സിറ്റ്പോൾ ഫലങ്ങൾ തെറ്റാണെന്നും പ്രവർത്തകരോട് ജാഗ്രതപാലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ 542 മണ്ഡലങ്ങളിലേക്ക് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഫലം വ്യാഴാഴ്ചയാണ് പുറത്ത് വരിക. വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ ബി.ജെ.പി ശ്രമമാരംഭിച്ചെന്ന ആരോപണവുമായി കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
