Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടക: സത്യപ്രതിജ്ഞയിൽ പ​ങ്കെടുക്കാൻ രാഹുലും പ്രിയങ്കയും എത്തി

text_fields
bookmark_border
Rahul Gandhi, Priyanka Gandhi
cancel

ബംഗളൂരു: കർണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങിൽ പ​ങ്കെടുക്കാൻ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തി. ഡി.കെ. ശിവകുമാർ ബംഗളൂരു വിമാനത്താവളത്തിലെത്തി ഇരുവരെയും സ്വീകരിച്ചു.

സത്യപ്രതിജ്ഞ ചടങ്ങിൽ പ​​ങ്കെടുക്കാൻ നിരവധി നേതാക്കളെയാണ് കോൺഗ്രസ് ക്ഷണിച്ചിട്ടുള്ളത്. ഹേമന്ത് സോറൻ, സീതാറാം യെച്ചൂരി, ഉദ്ധവ് താക്കറെ, ശരദ് പവാർ, ഫാറൂഖ് അബ്ദുല്ല, അഖിലേഷ് യാദവ്, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർ ക്ഷണിക്കപ്പെട്ടവരിൽ ഉൾപ്പെടും.

രണ്ടാം തവണയാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയായും ചുമതലയേൽക്കും.

12.30 ന് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടക്കുക. 2013ലും ഇവിടെ വെച്ചാണ് സിദ്ധരാമയ്യ ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rahul Gandhi, Priyanka reach Bengaluru
Next Story