രാഹുൽ ഗാന്ധി ഇന്ന് യു.പിയിലേക്ക്
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അഞ്ചംഗ കോൺഗ്രസ് സംഘം ബുധനാഴ്ച ലഖിംപുർ ഖേരിയിലേക്ക്. സംഘത്തിന് യാത്രാനുമതി ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി െക.സി. വേണുഗോപാൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.
ലഖിംപുരിലെത്തി കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സമാശ്വസിപ്പിക്കാനും വിവരങ്ങൾ ആരായാനുമാണ് യാത്രയെന്ന് കത്തിൽ വിശദീകരിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അങ്ങോട്ടുള്ള യാത്ര തടഞ്ഞ് അറസ്റ്റു ചെയ്ത പൊലീസ്, യു.പിയിലെയും പശ്ചിമ ബംഗാളിലെയും ചില പാർട്ടി നേതാക്കൾക്ക് യാത്രാനുമതി നൽകുകയുണ്ടായി. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘം എത്തുന്നതെന്ന് കത്തിൽ പറഞ്ഞു.

