രാഹുൽ ഇന്ന് അമേത്തിയിൽ
text_fieldsഅമേത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച അമേത്തിയിലെത്തുന്നു. ഈ വർഷം ലോ ക്സഭ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടേറ്റ തോൽവിക്കുശേഷം ഇതാദ്യമായാണ് രാഹുൽ തെൻറ മണ്ഡലത്തിലെത്തുന്നത്. പരാജയകാരണം വിലയിരുത്തുന്നതിനുകൂടിയാണ് സന്ദർശനമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
അഞ്ചു നിയമസഭ മണ്ഡലങ്ങളിലെ ബൂത്ത് പ്രസിഡൻറുമാർ അടക്കമുള്ള പാർട്ടി പ്രതിനിധികളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. പുറമെ, ചില ഗ്രാമങ്ങളും സന്ദർശിക്കുന്നുണ്ട്. 52,000 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് സ്മൃതി ഇവിടെ രാഹുലിനെ പരാജയപ്പെടുത്തിയത്.
1999 മുതൽ രാഹുലായിരുന്നു ലോക്സഭയിൽ അമേത്തിയെ പ്രതിനിധാനം ചെയ്തിരുന്നത്. കേരളത്തിലെ വയനാട്ടിൽനിന്ന് നാലു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിന് വിജയിച്ചാണ് അദ്ദേഹം 2019ൽ പാർലമെൻറിലെത്തിയത്.
