ഗുജറാത്തിൽ ഇന്ന് രാഹുലിെൻറ റാലി
text_fieldsഅഹ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തിൽ പ്രതിപക്ഷ സഖ്യത്തിന് തുടക്കംകുറിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുലിെൻറ നേതൃത്വത്തിൽ ഇന്ന് റാലി നടക്കും. ഗാന്ധിനഗറിൽ ഒ.ബി.സി നേതാവ് അൽപേഷ് താകോറിെൻറ ഒ.ബി.സി യൂനിറ്റി ഫ്രണ്ട് റാലിയിലാണ് രാഹുൽ പെങ്കടുക്കുന്നത്.
അതിനുശേഷം അൽപേഷ് താകോർ കോൺഗ്രസിൽ ചേരും. അൽപേഷിന് പുറമെ കോൺഗ്രസ് സഖ്യസാധ്യതയുമായി സമീപിച്ച ദലിത് നേതാവ് ജിഗ്നേഷ് മേവാനിയും പാട്ടീദാർ നേതാവ് ഹർദിക് പേട്ടലും തങ്ങളുടെ അന്തിമതീരുമാനം അറിയിച്ചിട്ടില്ല. കോൺഗ്രസ് നേതാവ് ഭാരത് സിങ് സോളങ്കിയാണ് രാഹുലിെൻറ നിർദേശപ്രകാരം ഇൗ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത്.
കോൺഗ്രസ് തങ്ങളുമായി ചർച്ചയിലാണെന്ന് ഇരുവരും സമ്മതിച്ചിട്ടുമുണ്ട്. അതേസമയം, ഹർദിക് പേട്ടലിെൻറ അനുയായികളായ വരുൺ പേട്ടൽ, രേഷ്മ പേട്ടൽ എന്നിവർ ബി.ജെ.പിയിൽ ചേർന്നു.
