റായിഗഡിലെ മണ്ണിടിച്ചിൽ: 27 മരണം
text_fieldsകശ്മീരിലെ ശ്രീനഗറിന് സമീപം പ്രളയത്തിൽ തകർന്ന റോഡിലൂടെ നീങ്ങുന്ന സ്ത്രീ
മുംബൈ: മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിലുള്ള ഇർഷാൽവാടിയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 26 ആയി. ശനിയാഴ്ച നടന്ന തിരച്ചിലിൽ മൂന്ന് സ്ത്രീകളുടേതടക്കം നാലു മൃതദേഹങ്ങൾ കണ്ടെത്തി. ഇനിയും 80ലേറെ പേരെ കണ്ടെത്താനുണ്ടെന്ന് ജില്ല ഭരണകൂടം അറിയിച്ചു. കുന്നിനു മുകളിലായതും കനത്ത മഴ തുടരുന്നതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ രക്ഷപ്പെട്ട 75ഓളം പേരെ സമീപ ഗ്രാമത്തിലെ സ്കൂളിലാണ് താൽക്കാലികമായി പാർപ്പിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിൽ ഇടവേളക്കുശേഷം വീണ്ടും മഴ ശക്തമായിരിക്കുകയാണ്.

