Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റായ്ഗഡ് മണ്ണിടിച്ചിൽ; തിരച്ചിൽ അവസാനിപ്പിച്ചു; 78 പേരെ കണ്ടെത്താനായില്ല
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള ഇർഷാൽവാഡിയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ദുരന്തനിവാരണ സേന തിരച്ചിൽ അവസാനിപ്പിച്ചു. 78ഓളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാൽ, 57 പേരെ കാണാനില്ലെന്നാണ് അധികൃതർ പറയുന്നത്. കനത്ത മഴയും ദുർഗന്ധവും കാരണം തിരച്ചിൽ അവസാനിപ്പിച്ചതായാണ് വിവരം.
റായ്ഗഡ് രക്ഷാകർതൃ മന്ത്രി ഉദയ് സാമന്താണ് തിരച്ചിൽ മതിയാക്കിയതായി അറിയിച്ചത്. ശനിയാഴ്ച വരെ 27 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ച തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. റായ്ഗഡിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി 11.30ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്.
Next Story

