Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്ലാറ്റ്ഫോം ടിക്കറ്റിന് 50 രൂപ
text_fieldsbookmark_border
മുംബൈ: കൊറോണഭീതി തുടരവെ റെയൽവേ സ്റ്റേഷനുകളിലെ ജനത്തിരക്ക് നിയന്ത്രിക്കാൻ രാ ജ്യത്തെ 250 സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയിൽനിന്ന് 50 രൂപയാക്കി. പശ്ചിമ റെയിൽവേയുടെ കീഴിൽ മുംബൈ, വഡോദര, അഹ്മദാബാദ്, റത്ലം, രാജ്കോട്ട്, ഭുവനേശ്വർ, മധ്യേമഖലയിലെ ഭുസാവൽ, നാഗ്പുർ, സോലാപുർ, പുണെ ഡിവിഷനുകളിലെ സ്റ്റേഷനുകളിലാണ് നിരക്ക് വർധിപ്പിച്ചത്.
ദക്ഷിണ റെയിൽവേയിൽ ചെന്നൈ സ്റ്റേഷനിലെ നിരക്ക് മാത്രമാണ് വർധിപ്പിച്ചത്. പ്രത്യേക സാഹചര്യങ്ങളിൽ പ്ലാറ്റ് ഫോം നിരക്ക് കൂട്ടാൻ ഡിവിഷനൽ മാനേജർമാർക്ക് റെയിൽവേ േനരേത്തതന്നെ അധികാരം നൽകിയിരുന്നു.
Next Story
