Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ് ടി.വി കാമറാമാൻ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
ചെന്നൈ: തമിഴ്നാട്ടിൽ ടി.വി ചാനൽ കാമറാമാൻ കോവിഡ് ബാധിച്ച് മരിച്ചു. രാജ് ടി.വിയിലെ വേൽമുരുകൻ (46) ആണ് മരിച്ചത്.
മാധ്യമ മേഖലയിൽ നിന്ന് സംസ്ഥാനത്ത് മരണത്തിന് കീഴടങ്ങുന്ന ആദ്യ വ്യക്തിയാണ് വേൽമുരുകൻ. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ 15 ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാട്. സംസ്ഥാനത്ത് നിരവധി മാധ്യമപ്രവർത്തകർക്കും രോഗം ബാധിച്ചിരുന്നു.
24 മണിക്കൂറിനുള്ളിൽ 3,509 പേർക്ക് രോഗം ബാധിച്ചു. പുതുതായി 45 പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 70,977 ആയി. ഇതിൽ 911 പേർ മരിച്ചു.
Next Story

